മംഗൽപ്പാടി ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

0 0
Read Time:1 Minute, 33 Second

ഉപ്പള:മംഗൽപ്പാടി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്ക് സ്കൂൾ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി.ചടങ്ങ് മഞ്ചേശ്വരം എം എൽ എ. എ കെ എം അഷ്‌റഫ്‌ ഉത്ഘാടനം ചെയ്തു.


ഇരുപത്തി മൂന്ന് വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്നഭിമാനമായത്. അധ്യാപകരുടെയും രക്ഷിതാക്കളുടേയും ചിട്ടയായതും, കൂട്ടായതുമായ പ്രവർത്തനത്തിലൂടെയാണ് നൂറു ശതമാനം വിജയം നേടാനായത്. ഹെഡ് മാസ്റ്റർ ഗോപാല കൃഷ്ണ നായിക് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട്‌ ഉമ്മർ അപ്പോളോ അധ്യക്ഷനായി. കാസറഗോഡ് ഡി ഇ ഒ നന്ദികേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഇബ്രാഹിം ,ഓ. എം. റഷീദ്, രവീന്ദ്ര ഷെട്ടി,സീനിയർ അസിസ്റ്റന്റ് രാധാകൃഷ്ണൻ മാസ്റ്റർ, ഉമേഷ്‌ നായിക് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!