പൈവളികെ: കേരള മുൻ മുഖ്യ മന്ത്രിയും, അഭ്യന്തര മന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മുസ്ലിം ലീഗ് നേതാവ് സി.എച്ച്.മുഹമ്മദ് കോയ സാഹിബിന്റെ ചരമദിനത്തിൽ അദ്ധേഹത്തിന്റെ സ്മരണാർത്ഥം മുസ്ലിം ലീഗ് പൈവളികെ പഞ്ചായത്ത് കമ്മിറ്റി നാട്ടിലെ പഴയ കാല പാർട്ടി നേതാക്കളെ ആദരിച്ചു.
പഴയകാല നേതാക്കളായ അഹമ്മദ് കുഞ്ഞി ഹാജി മരിക്കെ, സയ്യിദ് പൂക്കോയ തങ്ങൾ കയ്യാർ, അബ്ദുറഹ്മാൻ ഹാജി പൈവളികെ, കാസിം ഹാജി കളായി, അബ്ദുറഹ്മാൻ ഹാജി പെറോഡി, അന്തുഞ്ഞി മാണി, അബ്ദുറഹ്മാൻ ഹാജി സുബ്ബായകട്ടെ എന്നിവരെ ആദരിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അസീസ് മരികെ, മണ്ഡലം സെക്രട്ടറി ഹമീദ് കുഞ്ഞാലി ഹാജി, ജില്ലാ കമ്മിറ്റി അംഗം ഹനീഫ ഹാജി പൈവളികെ,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അന്തുഞ്ഞി ഹാജി, സെഡ്.എ കയ്യാർ, അസീസ് കളായി, ആദം ബള്ളൂർ, കർഷക സംഘം മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ മരിക്കെ,യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഖാലിദ് ബംബ്രാണ, വൈസ് പ്രസിഡണ്ട് ഹനീഫ് സീതാംഗോളി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹമീദ് ബായാർ, ട്രഷറർ നൗഫൽ ബായാർ, ശാഖാ കമ്മിറ്റി നേതാക്കളായ റസാക്ക് പെറോഡി,നാസിർ പെറോഡി, ശിഹാബ് കമ്പാർ, മൊയ്തീൻ കുഞ്ഞി സുബ്ബായകട്ടെ, ഉമ്പായി സുബ്ബായകട്ടെ, മനാഫ് സുബ്ബായകട്ടെ, ശരീഫ് മാസ്റ്റർ ശാന്തിയോട്, ഉമ്മർ ഫാറൂഖ് കയ്യാർ, അബ്ദുറഹ്മാൻ ശാന്തിയോട് തുടങ്ങിയവർ നേതൃത്വം നൽകി.
സി.എച്ച് മുഹമ്മദ് കോയ ഓർമ്മദിനം;പഴയകാല നേതാക്കളെ മുസ്ലിം ലീഗ് പൈവളികെ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
Read Time:2 Minute, 20 Second