ദുബൈ: ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് ബായാറിന്റെ പിതാവ് പി പി കുഞ്ഞി ഹാജി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൽ ഖാദർ മൗലവി, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി വി മുഹമ്മദ് അരീക്കോട് എന്നിവരുടെ നിര്യാണത്തിൽ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു.
ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു. അന്തരിച്ച മുൻ എം എൽ എ മർഹൂം പി ബി അബ്ദുൽ റസാഖിന്റെ പേരിൽ ഒക്ടോബർ 22ന് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സുബൈർ കുബണൂർ, മൻസൂർ മർത്യ, സലാം പാട്ലടുക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി അമാൻ തലേക്കള എന്നിവർ സംസാരിച്ചു. സൈഫുദ്ദീൻ മൊഗ്രാൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
—