കാസറഗോഡ്: കോവിഡ് 19 പശ്ചാത്തലത്തിൽ മതസ്ഥാപനമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച് പൂട്ടിയ സന്ദർഭത്തിൽ അൽ ഹാഫിള്, ഖാരി അബ്ദുൽ ഖയ്യൂം നജ്മി, കാശിഫിയുടെ ഓൺലൈൻ ക്ലാസ്സിൽ 18 മാസം കൊണ്ട് തജ് വീദ് നിയമമനുരിച്ച് ഖുർആൻ മനഃപാഠമാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് 12 വയസ്സ്കാരനായ ഷഫാസ് റഹ്മാൻ മാണിക്കോത്ത്.
കാസർകോട് അട്ക്കത്ത്ബയൽ മജ്ലിസുൽ ഖുർആനിൽ ഹിഫ്ള് പഠനമാരംഭിച്ച ഷഫാസ് റഹ്മാൻ ലോക്ഡൗൺ കാരണമായി മദ്രസ അടച്ചതിൻറെ പേരിൽ തൻറെ ഉസ്താദിൻറെ തന്നെ മികച്ച ഓൺലൈൻ ക്ലാസ്സ് തെരഞ്ഞെടുക്കുകയായിരുന്നു .. ഒരു ദിവസം പോലും ക്ലാസ്സ് നഷ്ടപ്പെടുത്താതെ ശാസ്ത്രീയ രീതിയിലുള്ള ഓൺലൈൻ ക്ലാസ്സ് മുറികളിലൂടെ ചിട്ടയായ ഖുർആൻ ഹിഫ്ള് പഠനം ഒരുക്കുന്നത് കൊണ്ടാണ് ചുരുങ്ങിയ കാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് ഹിഫ്ള് പൂർത്തിയാക്കാൻ സാധിക്കുന്നത്.
രാവിലെ 5:00 മുതൽ രാത്രി 9:30 വരെയുള്ള സമയങ്ങളിൽ 40 ൽ പരം കുട്ടികൾ തജ് വീദ് നിയമമനുരിച്ച് ഖുർആൻ പഠിച്ച് കൊണ്ടിരിക്കുന്നു. കാഞ്ഞങ്ങാട് മാണിക്കോത്ത്കാരായ ഫറാസ് റഹ്മാൻ 4 ജുസ്ഉം,അസ്മീൻ അബ്ദുല്ല ,സ്വഫ് വാൻ, റസാ ഹസൈനാർ എന്നിവർ ഓരോ ജുസ്ഉം മനഃപാഠമാക്കി ജനശ്രദ്ധ നേടുകയുണ്ടായി.
ഓൺലൈൻ ക്ലാസ്സിലൂടെ 18 മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ അത്ഭുത ബാലൻ നാടിനഭിമാനം
Read Time:1 Minute, 54 Second