0
0
Read Time:55 Second
www.haqnews.in
ഉപ്പള: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചു ഒക്ടോബർ രണ്ടിന്റെ ഗാന്ധിജയന്തി പരിപാടി വിജയിപ്പിക്കാൻ മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.ഗാന്ധിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യമുയർത്തി പാദയാത്രയും പുഷ്പാർച്ചന ഉൾപ്പെടെയുള്ള പരിപാടിയും നടത്തും. മുൻ ബ്ലോക്ക് പ്രസിഡൻഡ് ഉമ്മർ ബോർക്കള ഉദഘാടനം ചെയ്തു. സത്യൻ സി ഉപ്പള അദ്ധ്യക്ഷത വഹിച്ചു. ഒ. എം. റഷീദ്, മൊയ്നുദ്ദീൻ പൂന, മൻസൂർ കണ്ടത്തിൽ, ഇബ്രാഹിം കോട്ട,ഹാരിസ് പാറക്കട്ട, ചന്ദ്രശേഖർ. കെ ഐൽ,ഗണേഷ് ഷെട്ടിഗാർ പ്രസംഗിച്ചു.