ഉപ്പള : ‘വേണം എയിംസ് കാസറഗോഡിന്’, ‘ഉയരണം എയിംസ് കാസറഗോഡിന്റെ മണ്ണിൽ’, ‘പ്രൊപോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച്, എയിംസ് ജനകീയ കൂട്ടായ്മ സന്ദേശ പ്രചാരണ വാഹന ജാഥ 24 ന് മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തും.
2021 സെപ്റ്റംബർ 24 വെള്ളിയാഴ്ച്ച രാവിലെ 9.30 ന് പെർളയിൽ നിന്നും ആരംഭിച്ച്, സീതാങ്കോളി, ബമ്പ്രാണ, പച്ചമ്പള, പൈവള്ളിഗെ നഗർ, മീയ്യപ്പദവ്, മജിർപ്പളളം വഴി വൈകുന്നേരം 7 മണിക്ക് കുഞ്ചത്തൂരിൽ സമാപിക്കും.
30 ന് കാസറഗോഡ് കളക്ടറേറ്റ് പടിക്കൽ നടത്തുന്ന ജില്ലാതല ഉപവാസ സമരത്തിന്റെ പ്രചാരണം കൂടിയായ വാഹന ജാഥയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഉപവാസത്തിൽ പങ്കെടുക്കാനും മണ്ഡലത്തിൽ ഐക്യദാർഢ്യം നടത്തുവാനും തീരുമാനിച്ചു.
സംഘാടക സമിതിയുടെ രക്ഷകർത്താക്കളായി സ്ഥലം എം.എൽ.എ. യേയും മണ്ഡലത്തിലെ 8 പഞ്ചായത്ത് പ്രസിഡന്റ്റുമാരെയും തീരുമാനിച്ചു.
സംഘാടക സമിതി ചെയർമാൻ: രാഘവ ചേരാൽ മാസ്റ്റർ, വൈസ് ചെയർമാൻമാർ: അഡ്വ. നവീൻ രാജ്, ബി.വി. രാജൻ, സത്യൻ സി. ഉപ്പള, സി.എ. സുബൈർ,
ശിവരാമ പക്ക്ള, അബ്ബാസ് ഓണന്ത, സലീൽ മാസ്റ്റർ, മഹമൂദ് കൈക്കമ്പ, അബ്ദുൽ ലത്തീഫ് കുമ്പള, അബ്ബാസ് ഓണന്ത, ജാഫർ മൊഗ്രാൽ, ഹമീദ് കോസ്മോസ്, നസീർ കോരിക്കാർ, ജനറൽ കൺവീണർ ഗോൾഡൻ റഹ്‌മാൻ, കൺവീണർമാരായി റഫീഖ് മാസ്റ്റർ, ഗോപിനാഥ് മുതിരക്കാൽ, റൈഷാദ്, സാഹിദ ഇല്യാസ്, യൂസുഫ് പച്ചിലംപാറ, ഖമറുന്നിസ മുസ്തഫ, സിദ്ദീഖ് കൈക്കമ്പ എന്നിവരെയും അബൂ തമാമിനെ ട്രെഷറർ ആയും തെരെഞ്ഞെടുത്തു.
മേൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ വാഹന ജാഥാ സ്ഥിരാംഗങ്ങളായി ഷറഫുന്നിസ്സ, സിസ്റ്റർ ജയാ ആന്റോ മംഗലത്ത്, നാസർ ചെർക്കളം, താജുദ്ദീൻ പടിഞ്ഞാർ, അബൂബക്കർ കൊട്ടാരം, ശുക്കൂർ കട്ടത്തടുക്ക, ജയകുമാർ മീഞ്ച എന്നിവരെയും ജാഥാ ലീഡറായി എയിംസ് ഫോർ കാസറഗോഡിന്റെ മുന്നണി പോരാളികളായ സുലൈഖ മാഹിനെയും ജാഥാ കോർഡിനേറ്റർ ആയി ഗോൾഡൻ റഹ്‌മാനെയും തെരെഞ്ഞെടുത്തു.
2021 സെപ്റ്റംബർ 24 ന് രാവിലെ 9 മണിക്ക് പെർളയിൽ ഏന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമ ശേഖര ജി.എസ്. ഉൽഘാടനം നിർവ്വഹിക്കുന്ന എയിംസ് ആശയ പ്രചരണ ജാഥ 8 പഞ്ചായത്തുകൾ ചുറ്റി വൈകുന്നേരം കുഞ്ചത്തൂരിൽ സമാപിക്കും. മഞ്ചേശ്വരം MLA എ.കെ.എം. അഷ്‌റഫ് സമാപന സമ്മേളനം ഉൽഘാടനം നിർവ്വഹിക്കും.