കാസര്‍കോട്: കഴിഞ്ഞ ദിവസം മരണപ്പെട്ട പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വിശാലമായ സൗഹൃദവലയത്തിന്‍റെ ഉടമയായിരുന്നു എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് സംഘടിപ്പിച്ച പൂന്തുറ സിറാജ് അനുശോചനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് മൂന്ന് പ്രാവശ്യം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ മെമ്പറായി വിജയിച്ചത് പൂന്തുറ സിറാജിന്‍റെ ജനകീയതയ്ക്കുള്ള അംഗീകാരമായിരുന്നുവെന്ന് അഡ്വ: സി.എച്ച് കുഞ്ഞമ്പു എംഎല്‍എ അനുശോചന യോഗത്തില്‍ പറഞ്ഞു.
സമ്പന്നനായി ജനിച്ച് ഒരു തുണ്ട് ഭൂമിപോലും സ്വന്തായി ഇല്ലാതെ മരണപ്പെട്ട പൂന്തുറ സിറാജ് അദ്ദേഹത്തിന്‍റെ ജീവിതം ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചതിന് തെളിവാണെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. പൂര്‍വ്വികരായ പല നേതാക്കډാരുടെ മരണവും ഈ രൂപത്തില്‍ ആയിരുന്നുവെന്ന് അദ്ദേഹം അനുശോചന യോഗത്തില്‍ പറഞ്ഞു.
അനുശോചന യോഗത്തില്‍ പിഡിപി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ഖാദര്‍ നുള്ളിപ്പാടി (കോണ്‍ഗ്രസ്സ്), ബഷീര്‍ കുഞ്ചത്തൂര്‍ (പിഡിപി), മുഹമ്മദ് പാക്കിയാര (എസ്ഡിപിഐ), അബ്ദുല്‍ ഖാദര്‍ മദനി പള്ളംങ്കോട് (കേരള മുസ്ലീം ജമാഅത്ത്), സുഹൈര്‍ അസ്ഹരി പള്ളംങ്കോട് (എസ്കെഎസ്എസ്എഫ്), കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി (എസ്വൈഎസ്), അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, ഗീതാ ജോണ്‍ (സ്ത്രീധ്വനി), ഷാഫി ഹാജി അഡൂര്‍, സുബൈര്‍ പടുപ്പ്, മൊയ്തു ഹദ്ദാദ്, യൂനുസ് തളങ്കര, അബ്ദുല്ല കുഞ്ഞി ബദിയഡുക്ക, കെ.പി മുഹമ്മദ് ഉപ്പള, ജാസി പൊസോട്ട്, ഷാഫി കളനാട്, കെ.പി ഉമ്മര്‍ പടുപ്പ്, എം.ടി.ആര്‍ ഹാജി, ഉബൈദ് മുട്ടുന്തല, ഉസ്മാന്‍ ഉദുമ, ഷംസു ബദിയഡുക്ക, ഇബ്രാഹിം കോളിയടുക്കം തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. ജില്ലാ ജോയിന്‍റ് സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗത പ്രസംഗം നടത്തി.
പൂന്തുറ സിറാജ് വിശാല സൗഹൃദത്തിന്‍റെ ഉടമ; രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി
Read Time:2 Minute, 56 Second