Read Time:1 Minute, 24 Second
ഉപ്പള: അനുദിനം വികസനക്കുതിപ്പിലേയ്ക്ക് ചുവട് വെയ്ക്കുന്ന ഉപ്പളയിൽ ബി.കെ ബിൾഡിംഗ് മാർട്ട് പ്രവർത്തനമാരംഭിച്ചു.
സയ്യിദ് ആറ്റക്കോയ തങ്ങൾകുമ്പോൽ ഉദ്ഘാടനം നിർവ്വഹിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ്,മിത്തുൻ റൈ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഇനി മുതൽ വീടുകൾ ആധുനിക രീതിയിലാക്കാൻ ഗ്രാനൈറ്റ്,മാർബിൾ,സാനിറ്ററി വെയർ, ഇലക്ട്രിക്കൽ,പ്ലംമ്പിഗ്,ബാത്ത് ഫിറ്റിംഗ് എന്നിവ മികച്ച വിലയിലും ബ്രാന്റുകളിലും ലഭ്യമാണ്.
ഉദ്ഘാടന ദിനത്തിൽ പർച്ചേസ് ചെയ്യുന്ന കസ്മറിന് ഗോൾഡ് കോയിൻ സമ്മാനവും ഒരുക്കിയിരുന്നു.
കൂടാതെ കീഴൂർ കടലിൽ തോണി അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ബബീഷിന് ബി.കെ മാർട്ട് സ്നേഹോപഹാര സമർപ്പണവും സംഘടിപ്പിച്ചു. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക വ്യവസായ വാണിജ്യ പ്രമുഖർ പങ്കെടുത്തു.