Read Time:1 Minute, 17 Second
ഉപ്പള: കോവിഡ് മൂലം കാരുണ്യപ്രവർത്തനം പോലും നിശ്ചലായവസ്ഥയിലായ ഈ മഹാമാരി കാലത്തും കാരുണ്യവർഷം വിതറി പെരിങ്കടി പ്രവാസി കൂട്ടായ്മ മാതൃകയായി.
ഉപ്പള പെരിങ്കടിയിലെ ഒരു പറ്റം പ്രവാസികൾ ചേർന്ന് പാവങ്ങൾക്ക് സാന്ത്വനമേകാൻ രൂപം നൽകിയ കൂട്ടായ്മയാണ് ഇന്ന് നാട്ടിലെ പാവങ്ങൾക്ക് അത്താണി.
പെരിങ്കടി മഹലിന്റെ അകത്തും പുറത്തും ഒരു പാട് കാരുണ്യ പ്രവത്തനം ചെയ്ത് വേറിട്ട് നിൽക്കുന്നതടോപ്പം നിർധനരായ ഒരുപാട് കുടുംബത്തിന്റെ താങ്ങും തണലുമായാണ് പെരിങ്കടി പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് പ്രവർത്തിച്ചു വരുന്നത്.
റംസാൻ റിലീഫും, ഉള്ഹിയത്തും,നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണാവശ്യങ്ങൾക്കും,ചികിത്സാ ചെലവിനുമുള്ള സഹായ ഹസ്തമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ നാടിനും നാട്ടുകാർക്കും അഭിമാനമാണ്.