Read Time:59 Second
www.haqnews.in
ബന്തിയോട്: സൗദി കെ.എം.സി.സി മെമ്പറായിരിക്കുമ്പോൾ
മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി നൽകി വരുന്ന ധനസഹായം വിതരണം ചെയ്തു.
ആറ് ലക്ഷം രൂപയുടെ ചെക്ക് മദീന കാസറഗോഡ് ജില്ലാ കെ.എം.സി.സി ജോയിൻ സെക്രട്ടറി സത്താർ അറബി മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസയ്ക്ക് കൈമാറി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.ബി യൂസുഫ്,ജില്ലാ സെക്രട്ടറി അസീസ് മരിക്കെ,മംഗൽപാടി പണ്ടായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ അപ്പോളൊ,ട്രഷറർ അബ്ദുല്ല മാദേരി,പതിമൂന്നാം വാർഡ് പ്രസിഡണ്ട് മുഹമ്മദ് ഹാജി കോട്ട തുടങ്ങിയവർ സംബന്ധിച്ചു.