Read Time:1 Minute, 8 Second
ഉപ്പള: സർഗ്ഗം ഇലക്ട്രോണിക് ആൻഡ് കിച്ചൻ അപ്ലയൻസിന്റെ നവീകരിച്ച ഷോറൂം ഉപ്പള അൽ-ശിഫ മെഡിക്കൽസിന് സമീപം മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിർ, ടി എ മൂസ, മഹമൂദ് കൈക്കമ്പം, മുഹമ്മദ് ബുള്ളറ്റ്,യൂസഫ് പച്ചിലംപാറ, മുഹമ്മദ് അൽ-ഷിഫ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .
പ്രമുഖ ബ്രാൻഡുകളുടെ
ഇലക്ട്രോണിക്സ്,കിച്ചൺ വെയർ,ഹോം അപ്ലയൻസസ് തുടങ്ങിയവ ഇവിടെ മികച്ച വിലയിൽ ലഭ്യമാണ്.
മികവുറ്റ ബ്രാന്റുകളുടെ കിച്ചൻ ഉപകരണ ആവശ്യങ്ങൾക്ക് കഴിഞ്ഞ 25 വർഷക്കാലത്തെ ജനങ്ങളർപ്പിച്ച വിശ്വാസതയാർന്ന സേവനം തുടർന്നും ഞങ്ങൾ ഉറപ്പ് നൽകുമെന്ന് ഉദ്ഘാടനത്തിന് ശേഷം മൊയ്‌ദീൻ സർഗ്ഗം ഹക്ക് ന്യൂസിനോട് പറഞ്ഞു.