കീഴൂർ : കാസർഗോഡ് അഴിമുഖത്ത് വെച്ച് മത്സ്യ ബന്ധന തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട മൂന്ന് പേരെ സ്വ-ജീവൻ നേക്കാതെ രക്ഷിപ്പെടുത്തിയ ബേക്കൽ സ്വദേശി ബവീഷിന് ഒഫാൻസ് കീഴൂർ യു എ ഇ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള പുരസ്കാരവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും പ്രഖ്യാപിച്ചു .
മത്സ്യബന്ധനത്തിന്പോയ അജ്മൽ 22 അഷ്‌റഫ്45 മുഹമ്മദ് 40 എന്നീ മുന്ന് പേര് മുങ്ങിത്താഴുന്നത് കണ്ട് നില്ക്കാൻ വിധിക്കപെട്ട് നിൽക്കേണ്ടിവന്ന നൂറു കണക്കിന് ആളുകളുടെ ഇടയിൽ നിന്നു ബാവീഷ് എന്ന തികച്ചും സാധാരണക്കാരനായ ഒരു മസ്യത്തൊഴിലാളി സ്വ ജീവൻ മറന്നു കടലിലേക്ക് എടുത്തു ചാടി ഈ മുന്ന് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു
ബവീഷിന്റെ അസാമാന്യ മനോധൈര്യവും ഇടപെടലും അഭിനന്ദനം അർഹിക്കുന്നു എന്ന് ഒഫെൻസ് കീഴൂർ ഭാരവാഹി യോഗം വിലയിരുത്തി .
ഒഫെൻസ് കീഴൂർ പരിസരത്ത് നടക്കുന്ന പ്രത്യേക പരിപാടിയിൽ പ്രശ്തി പത്രവും പുരസ്കാരവും ക്യാഷ് അവാർഡും ഒഫെൻസ് കീഴൂർ കേന്ദ്ര കമ്മിറ്റി സമർപ്പിക്കും ..