Read Time:1 Minute, 22 Second
ഉപ്പള: മംഗൽപാടി പഞ്ചായത്ത് പരിധിയിൽൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അഫ്സർ മള്ളങ്കൈ ആവശ്യപ്പെട്ടു .
നിലവിൽ മംഗൽപാടി താലൂക്ക് ആശുപത്രിയുടെ അടുത്ത് നിലകൊള്ളുന്ന കെട്ടിടത്തിൽ ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും വൻ ജനത്തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. കർണാടകയിലേക്ക് പോവാൻ വേണ്ടിയും മറ്റും ടെസ്റ്റ് ചെയ്യാനെത്തുന്നവരിൽ പ്രോട്ടോകോൾ പാലിക്കാതെയും, കൊവിഡ് പോസിറ്റീവ് ഉള്ളവരും കൂട്ടം കൂടി നിൽക്കുകയും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതും ആശങ്കയുണ്ടാക്കുന്നു.
ഇതിന് പരിഹാരം ഉണ്ടായില്ലെങ്കിൽ മംഗൽപാടിയിൽ പോസിറ്റീവ് നിരക്ക് വർദ്ധിക്കാനും കാരണമാവും.
ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ആവശ്യപ്പെട്ടു.