കാസറഗോഡ് : കണ്ണൂര്‍ സര്‍വകലാശാല പി.ജി സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാക്കറുടേയും പുസ്തകങ്ങള്‍.പബ്ലിക്ക് അഡ്മിനിസ്ട്രേഷന് പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഗോപിനാഥ് രവീന്ദ്രന് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്തുമെന്ന്ISF കാസറഗോഡ് ജില്ല പ്രസിഡണ്ട് മുർഷാദ് ബഡാജേ ജില്ലാ സെക്രട്ടറി തെയ്യൂബ് ISF ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠൻ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു .ഈ സംഘപരിവാർ സിലബസ് പിൻവലിക്കാൻ കണ്ണൂർ സർവ്വകലാശാല തയ്യാറാകണം. ISF ഈ അനീതിക്ക് മുന്നിൽ സമര സന്നദ്ധരാണന്ന് അറിയിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സിലബസ് കാവിവത്കരണം പിൻവലിക്കാൻകണ്ണൂർ സർവ്വകലാശാല തയ്യാറാകണം. ISF
Read Time:1 Minute, 35 Second