കല്ലങ്കൈ: കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും തളർന്ന് വീഴുകയും തുടർന്ന് മാലിക് ദിനാർ ആശുപത്രിയിൽ എത്തുമ്പഴേക്കും അസീസ്ച്ച മരണപെട്ടു എന്ന വാർത്ത വളരെ ഞ്ഞെട്ടലോടെയാണ് കല്ലങ്കൈ നിവാസികൾ കേട്ടത്.
ആരോഗ്യപരമായ് വല്യ പ്രയാസങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായതായ് അറിവില്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ പെടുന്നനെ ഉള്ള മരണം ഒരു നാട് മുഴൂവൻ ഞെട്ടലോടെ കേട്ടത്.
സാമൂഹിക പരമായും മതപരമായും മനുഷ്യത്വപരമായും നീതിയിൽ അതിഷ്ഠിതമായ ജീവിതം നഹിക്കുകയും വളരെ ശാന്ത സ്വഭാവക്കാരനുമായ അദ്ദേഹത്തോട് പ്രദേശവാസികൾക്ക് വല്യ സ്വീകാര്യത ആയിരുന്നു.
നന്മയാർന്ന ജീവിതത്തിലൂടെ ഒരു സമൂഹത്തിന് മാതൃകയായ് ജീവിച്ച അസീസ് മയ്യളയുടെ വിയോഗം തീരാ നഷ്ടമാണെന്നും മരണാനന്തര ഖബർ പരലോക ജീവിത ശാന്തിക്കായ് പ്രാർത്ഥക്കുന്നതായും ബ്രദർസ് കല്ലങ്കൈ പ്രസിഡന്റ് അൻവർ കല്ലങ്കൈ,അനുശോചന യോഗത്തിൽ പറഞ്ഞു.
സെക്രട്ടറി ഷാസുലി, ട്രഷറർ ഫൈസൽ കല്ലങ്കൈ, ഇബ്രാഹീം ഖലീൽ, സെജാദ്, സവാദ് കല്ലങ്കൈ, ആരിഫ് ക്ലൈമാക്സ്, ഷെരീഫ് അബ്ദുല്ല,ജീലാനി കല്ലങ്കൈ, മജീദ് സൗദി, സെഹീർ മച്ചംപാടി തുടങ്ങിയവർ അനുഷോചനയോഗത്തിൽ സംസാരിച്ചു.