Read Time:1 Minute, 12 Second
കാസറഗോഡ് :
ലോക ജനശക്തി പാർട്ടി കാസറഗോഡ് ജില്ലാ ഘടകം ജനതാദൾ സെക്യൂലരുമായി നടന്ന ലയന സമ്മേളനം കാസറഗോഡ് ബോസ്കോ കോൻഫെറൻസ് ഹാളിൽ വെച്ച് നടന്നു.
യോഗത്തിൽ ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് ഡോക്ടർ കെ എ കാദർ അധ്യക്ഷത വഹിച്ചു.
കെ എസ് ഇ ബി ഡയറക്ടർ ശ്രീ അഡ്വക്കേറ്റ് മുരുകദാസ് യോഗം ഉൽഘടനം ചെയ്തു.
ജനതാദൾ അംഗത്വ വിതരണം ജെ ഡി എസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ഗോപി നിർവഹിച്ചു. സിനോജ് സെബാസ്റ്റ്യൻ, നൗഫൽ, സ്മിത വി എം, ഹമീദ് കോസ്മോസ്, രാജു അരയിൽ, ഹമീദ് മൊഗ്രാൽ, സതീഷ് ഷെട്ടി, നൗഫൽ, ഉമ്മർ പെർളട്ക്ക, അബ്ദുൽ റഹ്‌മാൻ ബാങ്കോട്, രഘു, കിരൺ മാഡ, എന്നിവർ സംസാരിച്ചു.
എൽ ജെ പി സംസ്ഥാന പ്രസിഡന്റ് ബിജു മേലാറ്റൂർ സ്വാഗതവും,എൽ ജെ പി ജില്ലാ പ്രസിഡന്റ് കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.