കാസർകോട്: ധാർമിക വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾ കൂടുതൽ കരുത്താർജ്ജിക്കണമെന്നും ആനുകാലിക വെല്ലുവിളികൾ നേരിടാനുള്ള വിഭവശേഷി സമ്പാധിക്കണമെന്നും എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. അണങ്കൂരിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓഫീസ് സി.ബി ബാവ ഹാജി മെമ്മോറിയൽ ഇസ്ലാമിക് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വൈസ് പ്രസിഡൻറ് യു.എം അബ്ദുറഹ്മാൻ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. ഇസ്ലാമിക് സെന്ററിനുള്ള ഫണ്ട് സി. ബി അബ്ദുൽ വാരിസും
ജില്ലാ സഹചാരി സെന്ററിലേക്ക് ചെർക്കളം ശാഖ സ്വരൂപിച്ച ഒരു ലക്ഷം രൂപ ഭാരവാഹികളും തങ്ങൾക്ക് കൈമാറി. സി.കെ.കെ മാണിയൂർ, താജുദ്ദീൻ ദാരിമി പടന്ന, പി.എസ് ഇബ്രാഹിം ഫൈസി, കല്ലട്ര അബ്ബാസ് ഹാജി, വി. കെ മുഷ്താഖ് ദാരിമി, ബഷീർ ദാരിമി തളങ്കര, മൊയ്തീൻ കൊല്ലമ്പാടി, കജെ മുഹമ്മദ് ഫൈസി, ഇസ്മാഈൽ അസ്ഹരി ബാളിയൂർ, യൂനുസ് ഫൈസി കാക്കടവ്, മൂസ നിസാമി നാട്ടകൽ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അസീസ് പാടലടുക്ക, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി തൊട്ടി, റസാഖ് അസ്ഹരി പാത്തൂർ, സിദ്ദീഖ് അസ്ഹരി പാത്തൂർ, അഷ്റഫ് ഫൈസി കിന്നിങ്കാർ, സഈദ് അസ്അദി പുഞ്ചാവി, ലത്തീഫ് കൊല്ലമ്പാടി, ഖലീൽ ദാരിമി ബെളിഞ്ചം, മൊയ്തു ചെർക്കള, ഷിഹാബ് അണങ്കൂർ, ജംഷീർ കടവത്ത്, അൻവർ തുപ്പക്കൽ, സംബന്ധിച്ചു.

ധാർമിക രംഗത്ത് യുവാക്കൾ കരുത്താർജ്ജിക്കണം: ഹമീദലി ശിഹാബ് തങ്ങൾ
Read Time:2 Minute, 9 Second