കാസറഗോഡ്:ഓൺലൈൻ സംവിധാനം ഏറെ വ്യാപകമായതോടെ മുസ്ലിം
മഹല്ല് സംവിധാനവും ഇനി മുതൽ വിരൽ തുമ്പിൽ ആകേണ്ടത്
അത്യന്താപേക്ഷിതമാണ്.
മാസ വരിസംഖ്യ, മാര്യേജ് സർട്ടിഫിക്കറ്റ് മുതൽ ഉസ്താദുമാരുടെ ഭക്ഷണം വരെ മൊബൈലിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കും. കണക്കുകളെല്ലാം വളരെ കൃത്യവും സുതാര്യവുമായി അവതരിപ്പിക്കപ്പെടുന്നു. കാലത്തിനൊപ്പം സഞ്ചരിച്ച് മഹല്ല് രംഗത്ത് അതി നൂതന സാങ്കേതിക വിപ്ലവം തീർക്കാൻ ഇമാം മഹൽ നിങ്ങളെ സഹായിക്കും.
പത്ത് വർഷത്തോളമായി സോഫ്റ്റ്‌വേർ ഡെവലപ്പ്മെൻറ് രംഗത്തുള്ള ചെറുകിട വൻകിട വ്യാപാരങ്ങൾക്കുള്ള അക്കൗണ്ടിംഗ്/ ബില്ലിംഗ് സോഫ്റ്റ്‌വേർ, സ്കൂൾ ഇ.ആർ.പി, ഹോട്ടൽ കെ.ഒ.ടി എന്നീ സോഫ്റ്റ് വേറുകൾ നിർമ്മിച്ച ഡാറ്റാസിസ് ഇൻവെൻചർ പ്രൈവറ്റ് ലിമിറ്റഡാണ് ഇമാം മഹൽ ഇ.ആർ.പി. യും ഡെവലപ്പ് ചെയ്തത്.
ഇമാം മഹൽ ഇ.ആർ.പി.
സോഫ്റ്റ്‌വേർ ലോഞ്ചിംഗ് ബഹുമാനപെട്ട പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മാലിക് ദീനാർ വലിയ ജുമുഅത് പള്ളി കമ്മിറ്റി & ഇമാമ
സഹകരിച്ച് നടത്തുന്ന വില്ലേജ് എംപവർമെന്റ് പ്രൊജക്റ്റിന്റെ
മുബാറക് മസ്ജിദ്, കോളാർ, കർണാക മഹല്ലിലേക്കുള്ള ഇമാം ഇ.ആർ.പി ടെക്നോളജി പാർട്ട്ണർ എന്ന നിലയ്ക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇമാമ ഭാരവാഹികൾക്ക് നൽകി വിതരണോൽഘാടനം നിർവഹിച്ചു.
മുജീബ് കമ്പാർ, സാജിർ പി.എം, അക്രം, അഷ്റഫ്, നൗഷാദ്, അഷ്റഫ് എടനീർ, അസീസ് കളത്തൂർ, സാദിഖ് ഹുദവി, സമദ് ഹുദവി എന്നിവർ സംബന്ധിച്ചു.
ഇമാം ഇ.ആർ.പിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് +91 70255 96243 നമ്പറിൽ വിളിക്കുക.


