Read Time:1 Minute, 15 Second
ഉപ്പള: പ്രസവത്തെ തുടര്‍ന്ന് ഉമ്മയും കുഞ്ഞും മരിച്ചു. ആനക്കല്ലിലെ അബ്ബാസ്-മറിയമ്മ ദമ്പതികളുടെ മകളും ഹൊസബെട്ടു പാണ്ടിയാല്‍ റോഡില്‍ കെ.ഇ വളപ്പിലെ ബാവയുടെ ഭാര്യയുമായ സുമയ്യ (31)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്.
ഞായറാഴ്ച്ച പ്രസവവേദനയെ തുടര്‍ന്ന് സുമയ്യയെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴര മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
എട്ടര മണിയോടെ കുഞ്ഞിന് ശ്വാസതടസം അനുഭപ്പെട്ടതിനെത്തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. തൊട്ടു പിന്നാലെ സുമയ്യക്കും ശ്വാസതടസം അനുഭവപ്പെടുകയും ദേര്‍ളക്കട്ടയിലെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴി തൊക്കോട്ട് വെച്ച് ആംബുലന്‍സില്‍ മരിക്കുകയായിരുന്നു. സുമയ്യയുടെ കന്നിപ്രസവമായിരുന്നു.