Read Time:54 Second
www.haqnews.in
കുമ്പള: ജില്ലയിലെ ബ്ലഡ് ബാങ്കിൽ രക്തത്തിന് ക്ഷാമം അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുമ്പള ജനമൈത്രി പോലീസും, ഡോക്ടേഴ്സ് ഹോസ്പിറ്റലും, രുതിരസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് സെപ്തംബർ 3 വെള്ളിയാഴ്ച നടക്കും.
കുമ്പള ഡോക്ടേർസ് ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ക്യാമ്പിലേക്ക് ജില്ലയിലെ സന്നദ്ധ സംഘടനകൾ ഇതൊരു ക്ഷണമായി സ്വീകരിച്ച് ക്യാമ്പിൽ പങ്കെടുക്കണമെന്നും ജനമൈത്രി പോലീസ് അറിയിച്ചു. രക്തത്തിന്റെ ലഭ്യത കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ കടഭയും കൂടിയാണ്.