Read Time:1 Minute, 1 Second
www.haqnews.in
ഉപ്പള:കേരള സ്റ്റുഡന്റസ് യൂണിയൻ (KSU) ഉപ്പള യൂണിറ്റ് കമ്മിറ്റിക്ക് രൂപം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി യോഗം ഉദ്ഘാടനം ചെയ്തു.
കെ എസ് യു നേതാവ് മുആസ് മൊഗ്രാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഇർഷാദ് മഞ്ചേശ്വരം, ബ്ലോക്ക് യുത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മൊയ്നു പൂന, മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു ടീച്ചർ, കെഎസ്യു ബ്ലോക്ക് പ്രസിഡണ്ട് മുബശ്ശിർ ഷേണി, വൈസ് പ്രസിഡണ്ട് നസീബ് ഉപ്പള എന്നിവർ സംസാരിച്ചു.
കാർത്തിക് ഉപ്പളയെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആയും, വരുൺ ഉപ്പളയെ വൈസ് പ്രസിഡണ്ട് ആയും തിരഞ്ഞെടുത്തു.