Read Time:1 Minute, 4 Second
കാസർകോട്: കേരള സ്കൂൾ ടീച്ചേർസ് മൂവ്മെൻ്റ് സംസ്ഥാന തലത്തിൽ നടത്തുന്ന “ഹൃദയമുദ്ര 2021” എന്ന പരിപാടിയുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ദുരന്തനിവാരണ മേഖലയിലും പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ IRW കേരള കാസർഗോഡ് യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങൾ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് വടക്കേക്കര IRW ജില്ലാ ലീഡർ അബ്ദു ലത്വീഫിന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ കെ.എസ്.ടിഎം ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ, പി.എസ് അബ്ദുല്ലക്കുഞ്ഞി, ഹാറൂൺ ബി.എം, ഫൗസിയ സിദ്ധീഖ്, IRW വളണ്ടിയർമാരായ നൗഷാദ്, ഷരീഫ് ,ഖലീലു റഹ്മാൻ ,അസ്മ ,സാഹിദ , ഫൗസിയ എന്നിവർ സംബന്ധിച്ചു.