Read Time:53 Second
www.haqnews.in
കോട്ടയം : പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദ് (54) അന്തരിച്ചു. കുക്കറി ഷോ അവതാരകനുമായിരുന്നു എം.വി നൗഷാദ്.
തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്‍റെ ഭാര്യ മരിച്ചത്. നൗഷാദ് കാറ്ററിങ് ഗ്രൂപ്പ് ചെയർമാനായിരുന്നു. ടെലിവിഷൻ ചാനലുകളിൽ പാചക പരിപാടികളിൽ അവതാരകനായി. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ്.