Read Time:1 Minute, 15 Second
ഉപ്പള : മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് രണ്ടാം വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം ഉപ്പള ഗേറ്റിൽ രേഖപ്പെടുത്തി.
കാസറഗോഡ് സി എച്ച് സെന്റർ ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ് ഉദ്ഘാടനം ചെയ്‌തു. വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഹമീദ് പൂനെ അധ്യക്ഷത വഹിച്ചു മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ ,പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PY ആസിഫ് ഉപ്പള,ട്രഷറർ ഫാറൂഖ് മാസ്റ്റർ, മൊയ്‌ദീൻ അഞ്ചിക്കട്ട, അബൂബക്കർ, അബ്ദുല്ല, യൂസിഫ്, മൂസാ ഹാജി അബ്ദുൽ റഹ്മാൻ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ആരിഫ് ഹിദായത് നഗർ സ്വാഗതവും മഷ്‌കൂർ നന്ദിയും പറഞ്ഞു.