കാസർകോട്: ചരിത്ര വക്രീകരണത്തിലൂടെ മലബാർ സമര നേതാക്കളെയടക്കം സ്വാതന്ത്ര്യ സമരസേനാനികളിൽ നിന്നും നീക്കം ചെയ്യാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതിയുടെ ശുപാർശ അങ്ങേയറ്റം അപലപനീയമാണെന്നും കേന്ദ്ര സർക്കാർ വർഗീയത അജണ്ടയായി കൊണ്ട് നടക്കരുതെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചവരെ തിരസ്കരിക്കുന്ന കാവ്യനീതി രാജ്യത്തോട് ചെയ്യുന്ന പൊറുക്കാനാവാത്ത ക്രൂരതയാണ്. ചരിത്ര സത്യങ്ങളെ വക്രീകരിച്ച് കണ്ണടച്ചിരുട്ടാക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഉക്കിനടുക്ക മെഡിക്കൽകോളജിനടുത്ത് എസ്.കെ.എസ്.എസ്.എഫ് നിർമിക്കുന്ന സഹചാരി സെന്ററിന്റെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് ജില്ലയിലും മേഖലാ തലങ്ങളിലും സെന്ററുകൾ തുടങ്ങാൻ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സുഹൈർ അസ്ഹരി അധ്യക്ഷനായി. മുഷ്താഖ് ദാരിമി മൊഗ്രാൽ പുത്തൂർ, യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ദാരിമി പടന്ന, അസീസ് പാടലടുക്ക, ഇർഷാദ് ഹുദവി ബെദിര, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഹാരിസ് റഹ്മാനി തൊട്ടി, ഖലീൽ ദാരിമി ബെളിഞ്ചം, കബീർ ഫൈസി പെരിങ്കടി, അഷ്റഫ് ഫൈസി കിന്നിങ്കാർ സംബന്ധിച്ചു.

കേന്ദ്രസർക്കാർ വർഗീയത അജണ്ടയാക്കരുത്; എസ്.കെ.എസ്.എസ്.എഫ്
Read Time:2 Minute, 18 Second