ദുബായ് : സമൂഹത്തിലെ നിരാലംബരും നിരാശ്രയരുമായ വിഭാഗത്തിന് കാരുണ്യമായി മാറാനും അവശതയനുഭവിക്കുന്നവരെ കരുതലോടെ ചേർത്തു പിടിക്കാനും സുസജ്ജമായ ടീമിനെ കോർത്തിണക്കികൊണ്ട് ജിസിസി കെഎംസിസി നെല്ലിക്കട്ട പ്രവർത്തനവീഥിയിൽ ഇറങ്ങി.
ജിസിസി കമ്മിറ്റിയുടെ ലോഗോ പ്രകാശനം ദുബായ് കെഎംസിസി ആസ്ഥാനമായ അൽ ബറഹാ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ജിസിസി കെഎംസിസി നെല്ലിക്കട്ട പ്രസിഡന്റ് പി സി അബൂബിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ഇബ്രാഹിം ഖലീൽ കെഎംസിസി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടിക്ക് കൈമാറിക്കൊണ്ട് ലോഗോ പ്രകാശനം ചെയ്തു.
കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ട്രഷറർ സത്താർ ആലംപാടി, കെഎംസിസി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് അസീസ് കമാലിയ, ഓർഗനൈസിംഗ് സെക്രട്ടറി റഫീഖ് എതിർത്തോട്, വൈസ് പ്രസിഡന്റ് മുഹമ്മദ് പി സി, ജിസിസി കെഎംസിസി നെല്ലിക്കട്ട ഭാരവാഹികളായ അബു എൻ എ,അംഷിദ് ഹിൽട്ടൺ, ജിസിസി കെഎംസിസി മീഡിയവിംഗ് ജനറൽ കൺവീനർ സാബിത് പിസി, ജമാൽ നെല്ലിക്കട്ട തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹമീദ് ബി എ സ്വാഗതവും അബു എൻ എ നന്ദിയും പറഞ്ഞു.

കാരുണ്യവും കരുതലുമായി ജിസിസി-കെഎംസിസി-നെല്ലിക്കട്ട പ്രവത്തന സജ്ജരായി; ലോഗോ പ്രകാശനം ചെയ്തു
Read Time:1 Minute, 52 Second