ചില മരണങ്ങൾ നമുക്ക് താങ്ങാവുന്നതിനപ്പുറമാണ്….
എല്ലാവര്ക്കും സുപരിചിതനായ വളരെ നല്ല വ്യക്തിയായിരുന്നു കഴിഞ്ഞ ശനിയാഴ്ച നമ്മോട് വിട പറഞ്ഞ അട്ക്കം സ്വദേശി സയ്യദ് ഹമീദ്.
ഹനഫി വിഭാഗത്തിൽ പെട്ട ഹമീദ്ച്ച ശാഫികളോടായിരുന്നു ബന്ധങ്ങളെല്ലാം.
ബന്തിയോട്,അട്ക്കയിലെ നാട്ടുകാരുമായി നല്ല സൗഹൃദവും, വ്യക്തി ബന്ധവും പ്രത്യേകം കാത്ത് സൂക്ഷിച്ചിരുന്നു അദ്ദേഹം.
വീടും വീടോട് ചേര്‍ന്ന കടയുമായിരുന്നു സൗദി അറേബ്യ മദീനയിലെ പ്രവാസം നിർത്തിയതിന് ശേഷം അദ്ധേഹത്തിന്റെ ജീവിതം.
മദീനയുടെ നാമത്തിലായിരുന്നു തന്റെ കടയും.
കേവലം കച്ചവട ലാഭം മാത്രമായിരുന്നില്ല ഉദ്ദേശം.തന്റെ കയ്യിലുളള ചെറിയ ഫോണ്‍ കൊണ്ട് മറ്റുളളവരുടെ കണ്ണീരൊപ്പാനും, സഹായ സഹകരണത്തിനും വിളിക്കുമായിരുന്നു.
വീട്, സ്ഥലം തുടങ്ങിയ
സ്വകാര്യ ആവശ്യത്തിനും അദ്ധേഹം വിളിക്കാറുണ്ടായിരുന്നു.
കൂടുതല്‍ സമ്പാദ്യമില്ലെങ്കിലും മറ്റുളളവര്‍ക്ക് ദാനം ചെയ്യുന്നതില്‍ മുന്നിലായിരുന്നു.
അദ്ധേഹത്തിന്റെ കുറേ നല്ല കാലങ്ങളും മദീനയുടെ മണ്ണിലായിരുന്നു ചെലവഴിച്ചത്.
തൂവെളള വസ്ത്രവും തൊപ്പിയുമായിരുന്നു ഹമീദ് ഭായിയുടെ വേഷം.
യുവാക്കൾക്ക് അദ്ദേഹത്തോട് പ്രത്യേക സ്നേഹവും ഇഷ്ടവുമായിരുന്നു. യുവാക്കൾ കടയിൽ ചെന്നാൽ സുഖ വിവരം അന്വേഷിക്കലും,ക്രിക്കറ്റ്,ഫുട്ബോൾ കളികളുടെ ചർച്ചയും കുശലം പറച്ചിലും പതിവായിരുന്നു.
അദ്ദേഹത്തിന്റെ ബർസഖിയായ ജീവിതം അള്ളാഹു സ്വർഗ്ഗ തുല്യമുള്ള ജീവിതമാക്കട്ടെ ! ആമീൻ…