Read Time:42 Second
www.haqnews.in
ഉപ്പള: പൈവളികെ ബായിക്കട്ടയിൽ ബൈക്കിൽ ഓംനി വാനിടിച്ചു യുവാവ് മരിച്ചു .
ചിപ്പാർ സുങ്കതകട്ട സ്വദേശി മൂസ കുഞ്ഞിയുടെ മകൻ മുസമ്മിൽ (19) ആണ് മരിച്ചത്.
ബായിക്കട്ട ചെക്പോസ്റ്റിനടുത്ത ഈ പ്രദേശത്ത് അപകട മരണം പതിവായിരിക്കുകയാണന്ന് പറയപ്പെടുന്നു.
മംഗൽപാടി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ് ബീഫാതിമ, മൻസൂർ ,മുൻസിർ സഹോദരങ്ങളാണ്.