മുൻ പ്രവാസിയും ബന്തിയോട് അട്ക്ക സ്വദേശിയുമായ സയ്യിദ് ഹമീദ് നിര്യാതനായി

മുൻ പ്രവാസിയും ബന്തിയോട് അട്ക്ക സ്വദേശിയുമായ സയ്യിദ് ഹമീദ് നിര്യാതനായി

0 0
Read Time:1 Minute, 15 Second

ബന്തിയോട് : മുൻ കാല പ്രവാസിയും ഇപ്പോൾ നാട്ടിൽ വ്യാപാര സ്ഥാപനവും നടത്തിക്കൊണ്ടിരുന്ന അട്ക്ക ബിലാൽ നഗർ സയ്യിദ് ഹമീദ് എസ്.എം (65) നിര്യാതനായി.
അസുഖത്തെ തുടർന്ന് കാസറഗോഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം മൂർചിച്ചതിനെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വർഷങ്ങളോളം സൗദിയിലെ മദീനയിൽ ജോലി ചെയ്തിരുന്ന ഹമീദ് 8വർഷത്തോളമായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വ്യാപാരം നടത്തി വരികയായിരുന്നു.
വിശാല മനസ്സിനടമയും,സദാ പുഞ്ചിരിയോടെ സൗമ്യമായി ആളുകളോട് പെരുമാറുകയും ചെയ്തിരുന്ന അദ്ദേഹം നാട്ടിലെ യുവാക്കളുടെ ഊർജ്ജമായിരുന്നു.
ബന്തിയോട് ബദ്രിയ ജുമാ മസ്ജിദിൽ ഖബറടക്കും. ഭാര്യ ഫാത്തിമ, കലന്ദർ,നിലോഫർ,സഫ,ബിലാൽ എന്നിവർ മക്കളാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!