ദുബായ്: അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് സംഘടിപ്പിക്കുന്ന അണ്ടർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 തീയതി പ്രഖ്യിപിച്ചു .
2021 ഒക്ടോബർ 14 ന് ദുബായിലാണ് മത്സരം നടക്കുക.
കാസറഗോഡ് ജില്ലയിൽ മാത്രം കാണപ്പെടുന്ന അണ്ടർ ആം ക്രിക്കറ്റ് ഗൾഫ് നാടിലും ഇപ്പോൾ സുപരിചിതമാക്കിയിരിക്കുകയാണ് കാസറഗോട്ടുകാർ. ഓവർ ആം ന് പകരം അണ്ടർ ആം എറിയുകയാണ് ബൗളിങ്ങിലെ വ്യത്യാസം. കാസറഗോഡിന് പുറത്ത് നിന്നുള്ളവരൊക്കെ വളരെ കൗതുകത്തോടെയാണ് ഈ ക്രിക്കറ്റ് കളിയെ കാണുന്നത്.
കഴിഞ്ഞ കോവിഡ് കാലത്തും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു പറ്റം താരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ഒന്നാം സീസണിൽ ‘ അർമാൻസ് അൽ റഹ്മാനിയ’ ചാമ്പ്യന്മാരായിരുന്നു.
10 ടീമുകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മത്സരത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് പോലും താരങ്ങൾ ദുബായിലെത്താറുണ്ട്. അണ്ടർ ആം ക്രിക്കറ്റിനെ അത്ര മാത്രം നെഞ്ചിലേറ്റിയിരിക്കുകയാണ് കാസറഗോട്ടുകാർ. ഫൈനലിലെ ചാമ്പ്യൻമാർക്ക് 1ലക്ഷം രൂപയും, റണ്ണേർസിന് 60000 രൂപയുമാണ് സമ്മാന തുക ലഭിക്കുക. ക്യാപ്റ്റനും, ഒരു ഐകൺ താരവും ഒഴികെ മറ്റു കളിക്കാരെ താര ലേലം വഴിയാണ് ടീമുകൾ സ്വന്തമാക്കേണ്ടത്.
സീസൺ 2 തീയതി പ്രഖ്യാപിച്ചത് മുതൽ നാട്ടുകാരും,താരങ്ങളും ആവേശത്തിലാണ്. പ്രവാസി ജീവിതത്തിനിടയിൽ നാട്ടിൻപുറത്തെ ഇത്തരം കളികളും മറ്റും സംഘടിപ്പിച്ച് പ്രവാസികൾക്ക് ആവേശവും ആഹ്ലാദവും നൽകുന്ന കൂട്ടായ്മയും ഗൾഫുകാർക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ:
0581651737
0507775836
0502585660
0526352959