ഉപ്പള: ജനകീയാസൂത്രണ ത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികം മംഗൽപ്പാടി ഗ്രാമപഞ്ചായത്തിൽ ആഘോഷിച്ചു. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ ആസൂത്രണത്തിൻ്റെ ആഘോഷത്തിന് തുടക്കം കുറിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷം വിവിധ പരിപാടികളോടെ കൂടി സമാപിക്കും.ചടങ്ങ് മഞ്ചേശ്വരം എംഎൽഎ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഴയകാല ജനപ്രതിനിധികളെ ആദരിച്ചു.ചടങ്ങിൽ മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ടി എം മൂസ,മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡണ്ട് എം ബി യൂസഫ്, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സലിം, ജന സെക്രട്ടറി ഉമ്മർ അപ്പോളോ, അബ്ദുറഹ്മാൻ ബന്ദിയോട്, മംഗൽപാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാഹുൽഹമീദ് ബന്തിയോട്, ബി എം മുസ്തഫ ഉപ്പള, അശോക് കുമാർ ഓള്ള, ബാലകൃഷ്ണ അമ്പാർ, സത്യൻ സി ഉപ്പള, മെഹ്മൂദ് സിഗൻ്റടി, റഷീദ് മാസ്റ്റർ,ഫാറൂഖ് ഷിരിയ, കെ എസ് ഫക്രുദ്ദീൻ, മെഹമൂദ് കൈക്കമ്പ, ഹരീഷ് കുമാർ ഷെട്ടി, ആയിഷത്ത് താഹിറ, ജമീല സിദ്ദിഖ്, ആയിഷത്ത് ഫാരിസ, ആനന്ദ, അസീം മണി മുണ്ട്, കെ എഫ് ഇഖ്ബാൽ,റസാഖ് ബപ്പായിതൊട്ടി, തുടങ്ങിയവർ സംബന്ധിച്ചു.

ജനകീയാസൂത്രണത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികം മംഗൽപാടി ഗ്രാമപഞ്ചായത്തിൽ ആഘോഷിച്ചു
Read Time:1 Minute, 43 Second