കാസർകോട്: കാസർകോട് ജില്ലയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഉണ്ടായിട്ടും കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കാത്തത് പ്രതിഷേധാർഹമാണന്നും. കേരളത്തിലെ മറ്റു 10 ഇടങ്ങളിൽ പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കെ കാസർകോട് ജില്ലയിലെ വിദ്യാർഥികൾ ഈ കോവിഡ് സാഹചര്യത്തിലും മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണന്നും ‘എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് സെക്രട്ടറിഇൻ ചാർജ് ഇർഷാദ് ഹുദവി ബെദിര, ക്യാമ്പസ് വിംഗ് ചെയർമാൻ ശാനിദ് പടന്ന, ജനൽ കൺവീനർ യാസീൻ പളളിക്കര, സംസ്ഥാന നേതാക്കളായ ജംഷീർ കടവത്ത്, ബിലാൽ ആരിക്കാടി എന്നിവർ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു പ്രവേശന പരീക്ഷകൾക്ക് കാസറഗോഡും പരീക്ഷ കേന്ദ്രം അനുവദിക്കാൻ അടിയന്തരമായി ഇടപെടലുകൾ എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻവേണ്ടി കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താനിന്ന് SKSSF ക്യാമ്പസ് വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജനറൽ കൺവീനർ യാസീൻ പള്ളിക്കര ഉദുമ മേഖല ചെയർമാൻ അഹമ്മദ് കളനാട് നിവേദനം സമർപ്പിച്ചു.

CUCET കേന്ദ്രസർവ്വകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കണം; എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്
Read Time:1 Minute, 36 Second