Read Time:56 Second
www.haqnews.in
ഉപ്പള: ഉപ്പളയിലെ ദർവേഷ് കോംപ്ലക്സ് വ്യാപാരികൾ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഓണം ആഘോഷിച്ചു.
ഷറഫുദ്ദീൻ മെൻസ്, സ്വാഗതം പറഞ്ഞ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഹനീഫ് ഡിസൈനർ കാര്യപരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കോവിഡ് മൂലം വളരെ പരിമിതികളോടെ നടത്തിയ പരിപാടിയിൽ മനോഹരമായി പൂക്കളമിട്ടും ഓണക്കോടിയുടുത്തും പായസം വിതരണം ചെയ്തും ആഘോഷിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹനീഫ് ഡിസൈനരെ സലീം ഓടിനി ഷാൾ അണിയിച്ചു അഭിനന്ദിക്കുകയും ചെയ്തു.
അശ്വത് പ്രിന്റ് വേൾഡ് നന്ദി പറഞ്ഞു.