മഞ്ചേശ്വരം: കെപിഎസ്ടിഎ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം ഗുരു സ്പർശം കോവിഡ് റിലീഫ് ഉപ്പള മൂസോഡി കടപ്പുറത്ത് നടന്നു. യോഗത്തിൻ്റെ ഉദ്ഘാടനം കാസറഗോഡ് എം. പി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷൻ ശ്രീ വിമൽ അടിയോടി യോഗത്തിൻ്റെ അധ്യക്ഷതവഹിച്ചു . മുഖ്യാതിഥിയായി മംഗൽപാടി പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുഹമ്മദ് ഹുസൈൻ പങ്കെടുത്തു. , കെ.പി.എസ്.ടി.എ യുടെ സംസ്ഥാന ന്യൂനപക്ഷ സെല്ലിൻ്റെ കൺവീനർ ശ്രീ ശ്രീനിവാസ കേ.എച്.
പ്രശാന്ത് കാനത്തൂർ (ജില്ലാ ട്രഷറർ കെ പി എസ് ടി എ)
മുതുർന്ന കേ.പി.എസ്.ടീ. എ അംഗം ശ്രീ വസന്തകുമാർ സി.കേ, ശ്രീ ജനാർദനൻ കെ.വി കേ.പി.എസ്.ടീ. എ യുടെ ജില്ലാ ജോയിൻ്റ് സെക്രട്ടറി , ശ്രീ രാധാകൃഷ്ണൻ ആർ, (ചെയർമാൻ ജില്ലാ ന്യൂനപക്ഷ സെൽ ) ശ്രീ മൂസ കുഞ്ഞി ഡി, ശ്രീ പ്രകാശൻ നമ്പൂതിരി ശ്രീ ജിജോ മോൻ ആശംസകൾ അർപിച്ചു.
സബ് ജില്ലാ സെക്രട്ടറി ശ്രീ ഇസ്മായിൽ മാസ്റ്റർ സ്വാഗതം ചെയ്തു, സബ് ജില്ലാ ട്രഷരർ ശ്രീ ജബ്ബാർ മാസ്റ്റർ ബാക്രബൈൽ നന്ദി സമർപിച്ചു.