കാസറഗോഡ്:കഴിഞ്ഞ 2 വർഷത്തിലധികമായി കാസർകോടിന്റെയും, കേരളത്തിലെയും, വർത്തമാനകാല ഇടപെടലുകളിലും, കണ്ടെത്തുകളിലുമായി ജനവികാരത്തോടൊപ്പം നിന്ന കാസറഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന
ഹഖ് ന്യൂസ് ഓൺലൈൻ പോർട്ടലിന് വീണ്ടുമൊരു അംഗീകാരം ലഭിച്ചു.
ദുബായ് മലബാർ കലാസാംസ്കാരിക വേദിയാണ് അംഗീകാരം നൽകിയത്. ഇതിന് മുമ്പ് കെ.ജി.എൻ പുരസ്കാരം ലഭിച്ചിരുന്നു.
ജനഹിത വാർത്തകൾക്കൊപ്പം നിന്ന ഓൺലൈൻ മീഡിയ ആയ ഹഖ് ന്യൂസിന് ഉപഹാരവും സ്നേഹസമ്മാനങ്ങളും നൽകി അനുമോദിച്ചു.
ഹഖ് ന്യൂസ് മാനേജിംഗ് ഡയറക്ടർ സൈനു അട്ക്ക ഉപഹാരം എറ്റുവാങ്ങി.അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്റഫ് എം.എൽ.എ,എൻ എ നെല്ലിക്കുന്ന് എംഎൽഎ, ഡോ. ജനാർദ്ദനൻ,മോണു ഹിന്ദുസ്ഥാൻ, അഷ്‌റഫ് അലി അഷ്‌റഫ് ഇടനീർ തുടങ്ങിയവർ സംസാരിച്ചു.
ഹഖ് ന്യൂസ് ചീഫ് എഡിറ്റർ സാലിഹ് സീഗന്റടി, എഡിറ്റർ സിദ്ദീക് കൈക്കമ്പ എന്നിവർ സംമ്പദ്ധിച്ചു.
ദുബായ് മലബാർ കലാ സംസ്കാരിക വേദിയുടെ ഈ അംഗീകാരവും ആദരവും ഏറെ വിനയത്തോടെ സ്വീകരിക്കുകയും ഹൃദ്യമായ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
വിനയപൂർവം,
മാനേജിംഗ് ഡയറക്ടർ,
സൈനുദ്ദീൻ അട്ക്ക.