കാസറഗോഡ്: സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്ന ആളുകളുടെ കരങ്ങളിലേക്ക് അധികാരത്തിന്റെ സഹായഹസ്തങ്ങൾ എത്തുമ്പോഴാണ് ജനകീയാസൂത്രണ സംവിധാനം യാഥാർത്ഥ്യമാക്കുന്നതെന്നും,കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ കൊണ്ടുവന്ന “അധികാരവികേന്ദ്രീകരണം ജനങ്ങളിലേക്ക്” എന്ന ദൗത്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഫലപ്രദമായി വിജയം കണ്ടുവെന്നും മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ് അഭിപ്രായപ്പെട്ടു.
ജനകീയാസൂത്രണത്തിന്റെ 25 ആം വാർഷികാകോഘോഷത്തിന്റെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പഴയ കാല ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എ അഷ്റഫലി സ്വാഗതം പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ കമ്മിറ്റി ചെയർമാൻമാരായ അഷ്‌റഫ് കർള,ഷമീമ അൻസാരി,സകീനാ അബ്ദുല്ല, സുകുമാര കുതിരപ്പാടി, ബദറുൽ മുനീർ എന്നിവർ സംസാരിച്ചു.
പഴയകലാ പ്രസിഡന്റ്മാരിൽ അസ്മാബി കളനാട് ആദരം ഏറ്റു വാങ്ങി. ബ്ലോക്ക് സെക്രട്ടറി അനുപം നന്ദി പറഞ്ഞു.