ഉപ്പള: ആവശ്യ സാധനങ്ങളെല്ലാം ഒരു കുടക്കീഴിൽ എന്ന ഉദ്ദേശത്തോടെ ജനങ്ങൾക്ക് വളരെ ഉപകാരമാവും വിധം ഒരുക്കിയ K3 സെൻട്രൽ മാർട്ട് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു.
കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് സംബന്ധിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപ്പള പുതിയ പുതിയ സംരംഭങ്ങൾ കൊണ്ട് വലിയൊരു ബിസിനസ്സ്,ഷോപ്പിംഗ് ഹബ് ആയി മാറുകയാണ്.
മികച്ച വിലകുറവും,ക്വാളിറ്റിയും നൽകി കൊണ്ട് ജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ ഒരു മാർക്കറ്റിനകത്ത് ലഭ്യമാക്കുന്ന തരത്തിലാണ് K3 CENTRAL MART ഉപ്പളയിൽ ഒരുക്കിയിട്ടുള്ളതെന്നും ഡയറക്ടർമാർ അറിയിച്ചു.
ഗ്രോസറി,സ്റ്റേഷനറി,ഫ്രൂട്സ്,വെജിറ്റബിൾ,ഹൗസ് ഹോൾഡ്,ഫുട് വെയർ,ക്ലോത്തിംഗ് തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കിയിരിക്കുകയാണ് കെ3 സെൻട്രൽ മാർട്ടിൽ.