Read Time:1 Minute, 12 Second
മഞ്ചേശ്വരം :സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പാചകവാതക വിലവർധനവിനെതിരെ രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കണമെന്ന് എൻ സി പി എൻമകജെ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
എൻ സി പി എൻമകജെ പഞ്ചായത്ത് കൺവെൻഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി ശ്രീ ഉദയ രാജ് സ്വർഗ്ഗ,വൈസ് പ്രസിഡൻറ് രവീന്ദ്ര കജംപാടി, ജ :സെക്രട്ടറി പത്മരാജൻ കജംപാടി,സെക്രട്ടറി മാരായി മഹേഷ് സ്വർഗ ദിവാകര ബി സി,,ട്രഷറർ കൃഷ്ണ പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി സുധീഷ്,
സന്തോഷ്, ശരത്, ദേവി പ്രസാദ്, എന്നിവരെ തിരഞ്ഞെടുത്തു .
മണ്ഡലം പ്രസിഡൻറ് മഹമൂദ് കൈകമ്പയുടെ , അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ദാമോദര ബാളിഗെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഉദയരാജ് സ്വാഗതവും പത്മരാജ് നന്ദിയും പറഞ്ഞു.