കാസറഗോഡ്: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് വലിയ വിമർശനങ്ങൾ നേരിടുമ്പോഴും മാതൃകാ പ്രവർത്തനവുമായി കാസർഗോഡ് ട്രാഫിക് പോലീസ്.
കാറിൻറെ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ഉപ്പള സ്വദേശി ഹമീദിന്റെ കറിന് ടയർ മാറ്റി നൽകിയാണ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ കെ രാമകൃഷ്ണൻ, വിശ്വനാഥൻ, ഡ്രൈവർ എന്നിവർ കരുതലായത്.
ഉപ്പളയിലെ ബി കെ ശാഹുൽ ഹമീദിന്റെ കാറാണ് കാസർഗോഡ് റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ പഞ്ചറായത്.
കൊല്ലത്തു നിന്നും എത്തിയ പാർസൽ വാങ്ങാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഷാഹുൽഹമീദ്. തിരിച്ചു പോകാനൊരുങ്ങിയപ്പോഴാണ് റെയിൽവേ സ്റ്റേഷനു സമീപത്ത് തന്നെ റോഡിൽ കാർ പഞ്ചറായത്. ആരുമില്ലാത്തതിനാൽ അദ്ദേഹം തന്നെ ഇറങ്ങി ടയർ മാറ്റാൻ ഒരുങ്ങി. ഞായറാഴ്ച ആയതിനാൽ സഹായത്തിനും ആരും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് പെട്രോളിങ്ങിലുണ്ടായിരുന്ന ട്രാഫിക് പോലീസ് സംഘം ഇവിടെ എത്തുന്നത്.
ഒറ്റയ്ക്ക് ടയർ മാറ്റാൻ പ്രയാസപ്പെടുന്ന ഷാഹുൽഹമീദിനോട് പോലീസ് മാറി നിൽക്കാൻ പറഞ്ഞു പിന്നീട് പോലീസുകാർ തന്നെ ടയർ മാറ്റി നൽകാൻ സന്നദ്ധമായി. അപ്പോഴേക്കും സഹായവുമായി പ്രദേശവാസികളും എത്തിയിരുന്നു. വാഹനപരിശോധനയിലും, ഫൈൻ അടിയിലും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന പോലീസിന്റെ നന്മ മുഖം കൂടി കണ്ടതിന്റെ കൗതുകത്തിലും സന്തോഷത്തിലും ആയിരുന്നു ശാഹുൽ ഹമീദ്. സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് അദ്ദേഹം ഒരു വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ ഇന്നലെ പ്രചരിപ്പിച്ചിരുന്നു.
വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക :
ഒരു വൃദ്ധൻ വിയർത്തൊലിച്ച് പ്രയാസപ്പെടുന്നത് കണ്ടപ്പോഴാണ് ഞങ്ങൾ ഇടപെട്ടതെന്ന് എസ്.ഐ രാമകൃഷ്ണൻ പറഞ്ഞു.