കുമ്പള : മഞ്ചേശ്വരം മണ്ഡലത്തിന്റെ കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും ഓരോ കായിക മേഖലയിൽ നിന്നും നിരവധി പ്രതിഭകളാണ് കഴിവ് തെളിയിച്ചു കൊണ്ട് ഈ മേഖലയിലേക്ക് എത്തി കൊണ്ടിരിക്കുന്നതെന്നും ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയതോടു കൂടി ഇന്ത്യയുടെ കായിക മേഖല തന്നെ പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നതെന്നും മഞ്ചേശ്വരം എംഎൽഎ എ. കെ. എം അഷ്റഫ് അഭിപ്രായപ്പെട്ടു.
ജില്ലയുടെ സമഗ്ര കായിക വികസനത്തിനു വേണ്ടി സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും നടത്തിക്കൊണ്ടിരിക്കുന്നത് അഭിനന്ദനാർഹമായ പ്രവർത്തനമാണെന്നും ഇത് തുടർന്നു കൊണ്ട് പോകണമെന്നും എം എൽ.എ പറഞ്ഞു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ കുമ്പളയിൽ സംഘടിപ്പിച്ച ഒളിമ്പിക്സ് സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രതീകാത്മക ദീപം അണക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം കെ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള സ്വഗതം പറഞ്ഞു. ഒളിമ്പിക് അസോസിയോഷൻ ജില്ലാ പ്രസിഡന്റ് ശോഭ ബാലൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി അച്യുതൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ കബഡി മുൻ താരാം ജഗദീഷ് കുമ്പള,കേരള വനിതാ കബഡി താരം ഉമ്മു ജമീല, കുമ്പള അസി.സബ് ഇൻസ്പെക്ടർ രാജീവൻ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മോഗ്രാൽ മുഖ്യാതിഥികളായിരുന്നു. സൈഫുദ്ദീൻഎം ടി പി , സുബൈർ കുമ്പള, ബി എൻ മുഹമ്മദ് അലി, ബി എ റഹിമാൻ, കെ എം, അബ്ബാസ്,വിനയ ആരിക്കാടി , ഖലീൽ മാസ്റ്റർ, കെ വി യൂസഫ്, ആസിഫ് കരോട,റിയാസ് മൊഗ്രാൽ,എ. കെ ആരിഫ്, റഫീഖ് കൊടിയമ്മ എന്നിവർ സംബന്ധിച്ചു.
ജില്ലാ കരാട്ടെ താരങ്ങളും ജനപ്രധികളും ക്ലബ് പ്രതിനിധികളും പങ്കെടുത്തു.ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ ട്രഷറർ വിജയ മോഹൻ നന്ദി പറഞ്ഞു.