ബന്തിയോട്: കണ്ണൂർ സർവകലാശാല ബി ബി എ ,ടി.ടി.എം (ട്രാവൽ & ടൂറിസം മാനേജ്മെന്റ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി സീതാംഗോളി മാലിക്ദീനാർ കോളേജ് ഓഫ് ഗ്രാജ്യുവേറ്റ് സ്റ്റഡീസ് കോളജിലെ വിദ്യാർത്ഥിനിയും ഷിറിയ സ്വദേശിനിയുമായ ആയിഷ റാഫിയക്ക് മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ആദരവ് നൽകി.
കുമ്പള ഷിറിയയിലെ റാഷിദ് മൻസിലിൽ മുഹമ്മദിന്റെയും സുഹ്റയുടെയും മകളാണ് റാഫിയ.
മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എം.ബി യൂസുഫ് ബന്തിയോട് മൊമെന്റൊ നൽകി,മുസ്ലി ലീഗ് മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി ഉമ്മർ അപ്പോളൊ,ട്രഷറർ അബ്ദുല്ല മാദേരി,ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ,പഞ്ചായത്ത് മെമ്പർ റഹ്മത്ത്,ആസിഫ്.പി.വൈ, മുൻ അംഗം ജലീൽ ഷിറിയ,റഫീഖ് ബേക്കൂർ,നൗഫൽ ചെറുഗോളി, ഫഹദ് കോട്ട,ആസിഫ് എന്നിവർ സംബന്ധിച്ചു.
പരീക്ഷാഫലം വന്നത് മുതൽ എം.എൽ.എയും,പോലീസ് ഉദ്യോഗസ്ഥരും, വിവിധ സംഘടനാ പ്രവർത്തകരും,അധ്യാപകരും അഭിനന്ദന പ്രവാഹവുമായി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


