ബന്തിയോട്: കണ്ണൂർ സർവകലാശാല ബി ബി എ ,ടി.ടി.എം (ട്രാവൽ & ടൂറിസം മാനേജ്മെന്റ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി സീതാംഗോളി മാലിക്ദീനാർ കോളേജ് ഓഫ് ഗ്രാജ്യുവേറ്റ് സ്റ്റഡീസ് കോളജിലെ ആയിശ റാഫിയ നാടിനഭിമിനമായി മാറിയിരിക്കുകയാണ്.
കുമ്പള ഷിറിയയിലെ റാഷിദ് മൻസിലിൽ മുഹമ്മദിന്റെയും സുഹ്റയുടെയും മകളാണ്.
കൊച്ചിയിൽ ബിസിനസ്സ് നടത്തുന്ന ആരിക്കാടി കൊടിയമ്മയിലെ റംഷാദ് ആണ് റഫിയയുടെ ഭർത്താവ്.
മൂന്നാം റാങ്കും കരസ്ഥമാക്കിയിരിക്കുന്നത് മംഗൽപാടിയിലെ കൈക്കമ്പ സ്വദേശിനി സൈനബത്ത് ശാമിയ ആണ്.
പഠിക്കുവാൻ മിടുക്കിയായ റാഫിയ തന്റെ മാതാപിതാക്കളെ ചേർത്ത് നിർത്തിയാണ് നാടിന് ഈ അഭിമാന നേട്ടം നൽകിയിരിക്കുന്നത്.
മംഗൽപാടി ജി.എച്.എച്.എസ് സ്കൂളിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കിയ റാഫിയ പ്ലസ്ടു പഠനം പൂർത്തിയാക്കിയത് പൈവളികെ നഗറിൽ നിന്നായിരുന്നു.
പഠനത്തിൽ ചെറുപ്പം മുതൽ മിടുക്കിയായിരുന്ന റാഫിയക്ക് റാഷിദ്,റാഹിൽ എന്നീ രണ്ട് സഹോദരങ്ങളുണ്ട് .
പരീക്ഷാഫലം വന്നത് മുതൽ എം.എൽ.എയും,പോലീസ് ഉദ്യോഗസ്ഥരും,വിവിധ സംഘടനകളും,അധ്യാപകരും അഭിനന്ദന പ്രവാഹവുമായി വന്നുകൊണ്ടിരിക്കുകയാണ്.


