കാസറഗോഡ്:
കോവിഡിന്റെ വ്യാപനവും ലോക്ഡൗണുകളും കാരണം വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും പരിഗണിക്കണമെന്നും വേണ്ട പരിഹാരമാർഗങ്ങൾ കൈക്കൊള്ളാൻ ജില്ലാ ഭരണകൂടവും സർക്കാരും മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാസറഗോഡ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
നമ്മുടെ നാടിന്റെ ഉന്നമനത്തിനും പുരോഗതിക്കും മുൻനിരയിൽ നിൽക്കുന്ന വ്യാപാരികളുടെ പ്രയാസങ്ങൾ നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്.തങ്ങളുടെ കച്ചവടം മുടങ്ങി, സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോഴും അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോലും ചിലവഴിക്കാൻ പണമില്ലാത്ത സാഹചര്യത്തിൽ അവരോട് പല കാരണങ്ങൾ പറഞ്ഞ് പോലീസ് പിഴയീടാക്കുന്ന കാര്യവും കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഈയൊരു വിഷയത്തിൽ ആവശ്യമായ പരിഹാരമാർഗങ്ങൾ ഉടൻ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു.


