ഓൺലൈൻ പഠന ക്ലാസ്സ്,ഖിറാഅത്ത്,കരാട്ടെ എന്നിവയിൽ ശ്രദ്ദേയനായി ഉപ്പള പെരിങ്കടി സ്വദേശി ഹാഫിള് അബ്ദുൽ ഖയ്യൂം നജ്മി കാശിഫി എന്ന അധ്യാപകൻ

ഓൺലൈൻ പഠന ക്ലാസ്സ്,ഖിറാഅത്ത്,കരാട്ടെ എന്നിവയിൽ ശ്രദ്ദേയനായി ഉപ്പള പെരിങ്കടി സ്വദേശി ഹാഫിള് അബ്ദുൽ ഖയ്യൂം നജ്മി കാശിഫി എന്ന അധ്യാപകൻ

1 0
Read Time:2 Minute, 53 Second

ഉപ്പള: ലോക്ഡൗൺ കാലത്ത് വിദ്യഭ്യാസ രംഗത്ത് നിലവിൽ വന്ന ഓൺലൈൻ ക്ലാസ് എന്ന വളരെ പ്രയാസമേറിയ ജോലി അതിന്റെ ഗൗരവത്തിലും വിശ്വാസതയിലും പഠിപ്പിച്ചെടുക്കുക എന്ന ദൗത്യം കൃത്യമായി നിർവ്വഹിച്ച് ശ്രദ്ദേയമാവുകയാണ് ഉപ്പള പെരിങ്കടി സ്വദേശിയായ
ഹാഫിള് ഖാരി അബ്ദുൽ ഖയ്യൂം നജ്മി കാഷിഫി.

ആലംപാടി നാൽത്തടുക്കയിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഓൺലൈൻ ഹിഫ്ള് ക്ലാസ്സിലാണ് ചരിത്ര വിസ്മയമുണ്ടായത്.

രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.30വരെയും രാത്രി 7 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ഓൺലൈൻ വഴി ഫോൺ കോളിലൂടെയാണ് 40ൽ പരം കുട്ടികൾക്ക് തജ് വീദ്  നിയമമനുസരിച്ചുള്ള ഹിഫ്ള് ക്ലാസ്സ് നടത്തുന്നത് .

ഈ മേഖലയിൽ ഒരു ഉസ്താദ്ന് ഏറി വന്നാൽ 15 കുട്ടികളെ മാത്രമേ പഠിപ്പിക്കുവാൻ കഴിയുകയുള്ളൂ എന്നാണ് ഇതേ മേഖലയിലുള്ള അധ്യാപകർപോലും പറയുന്നത്. മദ്രസയിൽ പഠിക്കുന്നതിനേക്കാളും ശ്രദ്ധ കൊടുത്തു കൊണ്ട് പഠിക്കുവാൻ പറ്റുന്നതും കുട്ടികൾ സമ്മതിക്കുന്നതും അത്ഭുതമാണ്.
ഇദ്ദേഹം തജ് വീദ് നിയമമനുസരിച്ച് പഠിപ്പിക്കുകയും ജില്ലയിൽ മാത്രമല്ല സംസ്ഥാന, ദേശിയ ,അന്തർദേശിയ ഖിറാഅത്ത് മത്സരങ്ങളിൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ വേണ്ടി അവരെ പരിശീലിപ്പിക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അയോധന കലയായ കരാട്ടെ പഠിപ്പിക്കുകയും മത്സരത്തിൽ പങ്കെടുക്കാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
2015 മുതൽ 2020 വരെ കാസറഗോഡ് അടക്കത്ത്ബയൽ മജ്ലിസ് തഹ്ഫീളിൽ ഖുർആനിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ച കാലത്ത് ജില്ലാ,ഓൾകേരള,കർണാടക ,നാഷണൽ,ഇന്റർനാഷണൽ ഖുർആൻ പാരായണ, ഹിഫ്ള്,കരാട്ടെ മത്സരങ്ങളിൽ ഇദ്ദേഹം പരിശീലിപ്പിച്ച വിദ്യാർത്ഥികൾ 60 ഓളം മെഡലുകൾ നേടി തിളക്കമാർന്ന വിജയം സമ്മാനിച്ചിരുന്നു.
ഇപ്പോൾ ഇദ്ദേഹം സ്വതന്ത്രമായി ദിവസവും 40 ൽ പരം വിദ്യാർത്ഥികൾക്ക് തജ് വീദ് നിയമമനുസരിച്ചുള്ള ഖുർആൻ ഹിഫ്ള് പഠനം ഓൺലൈനിലൂടെ നൽകുകയാണ്.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!