Read Time:1 Minute, 12 Second
മഞ്ചേശ്വരം: കഴിഞ്ഞയാഴ്ച നടന്ന ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവർച്ചാ കേസിലെ മുഖ്യ പ്രതി പിടിയിലായി.
തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി
സത്യേഷ് K.P.@കിരൺ(35) ആണ് അറസ്റ്റിലായത്. പ്രതിക്ക്
കേരളത്തിലും തമിഴ്നാടിലും കർണാടകത്തിലും നിരവധി കേസുകൾ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ജില്ലാ പോലീസ് മേധാവി P. B. രാജീവിന്റെ മേൽനോട്ടത്തിൽ കാസറഗോഡ് DYSP പി. ബാലകൃഷ്ണൻ നായർ ,മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർമാർ ബാലകൃഷ്ണൻ CK. നാരായണൻ നായർ, എ എസ് ഐ ലക്ഷ്മി നാരായണൻ. Scpo ശിവകുമാർ. Cpo മാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല. S, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ഡ്രൈവർ പ്രവീൺ എന്നിവർ ആണ് അന്വേഷണ സംഘത്തിലുള്ളത്.