ദുബൈ: പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് അബ്ദു സുബ്ഹാൻ ബിൻ ഷംസുദ്ദീൻ പറഞ്ഞു. മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ മർഹൂം ചെർക്കളം അബ്ദുള്ളയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബൈ കെ. എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയോട് ഇത്രമാത്രം ഇഴകിച്ചേർന്ന പ്രവാസി സമൂഹം മലയാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തദാനം പോലെയുള്ള മഹത്തായ കർമ്മങ്ങളിലൂടെ പ്രവാസി സമൂഹം നൽകുന്ന സേവനങ്ങൾ നൂറുകണക്കിനു കുടുംബങ്ങൾക്ക് സാന്ത്വനമാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്തും നാട്ടിലുമായി കെ എം സി സി നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രവർത്തനത്തങ്ങൾമാത്ര്കാപരമാണെന്നും കോവിഡ് കാലത്തു നടത്തിയ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വിവിധ സ്ഥലങ്ങളിലായി നടന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിലൂടെ 2500 ഓളം യൂണിറ്റ് രക്തം ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുമായി സഹകരിച്ച് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹായത്തോടെ ദേര ബനിയാസ് മെട്രോ സ്റ്റേഷനു സമീപത്ത് നടത്തിയ രക്തദാന ക്യാമ്പിൽ ജില്ലാ കെ. എം.സി.സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു.ദുബായ് കെ എം സി സി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരികുറ്റി മുഖ്യ അതിഥിയായി പങ്കെടുത്തു ജീവിതം കൊണ്ട് സംഭവബഹുലമായ അടയാളങ്ങള്‍ തീര്‍ത്ത് ശാശ്വതമായ ലോകത്തേക്ക് പറന്ന്പോയ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബ് , ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ
മാതൃക കാട്ടിയ
രാഷ്ട്രീയ രംഗത്ത് നിറഞ്ഞ്നിന്ന ധീരനായ നേതാവായിരുന്നു എന്ന് ദുബായ് കെ എം സി സി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരികുറ്റി അഭിപ്രായപ്പെട്ടു ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞ്ു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ സി.എച്ച് നൂറുദ്ധീൻ,റാഫി പള്ളിപ്പുറം ഹസൈനാർ ബീഞ്ചന്തടുക്ക, ഫൈസൽ മുഹ്സിൻ, സലാം തട്ടാനിച്ചേരി, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ നാലാം വാതുക്കൽ, ഡോക്ടർ ഇസ്മായിൽ .കെ.ജി.എൻ റഹൂഫ്, സത്താർ ആലമ്പാടി,ഉപ്പി കല്ലിങ്ങായി ഷംസുദ്ദീൻ പാടലടുക .അബ്ബാസ് ബേരികെ മീഞ്ച കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ പ്രതിനിധി ശിഹാബ് തെരുവത്ത് അൻവർ വയനാട് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കെ.എം.സി.സി ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
മലയാളി പ്രവാസി സമൂഹം യു.എ.ഇ ക്കു നൽകുന്ന പിന്തുണ അഭിനന്ദനാർഹം: അബ്ദു സുബ്ഹാൻ ബിൻ ഷംസുദീൻ
Read Time:3 Minute, 57 Second


