Read Time:1 Minute, 16 Second
ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിലെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ച
മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ
പി.എ ആയിരുന്ന അഹമ്മദ് മാസ്റ്റർ
ചെർക്കളം അബ്ദുല്ലയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മംഗൽപാടി പഞ്ചയത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് പഞ്ചായത്തിലെ പാവപെട്ട രോഗികളെ സഹായിക്കുന്നതിന് വേണ്ടി പോർട്ടബിൾ ഓക്സിജൻ മെഷീൻ കൈമാറി.
മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡെന്റ് പിഎം സലീമിന് കൈമാറി . മണ്ഡലം പ്രസിഡന്റ് ടി എ മൂസ ,ജില്ലാ വൈസ് പ്രസിഡൻറ് എം ബി യൂസഫ് ,പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉമർ അപ്പോളോ ,എം കെ അലി മാസ്റ്റർ, ട്രഷറർ മാദേരി അബ്ദുള്ള ,എം എസ് എഫ് മണ്ഡലം പ്രസിഡന്റ് മുഫാസ്സി കോട്ട ,മെമ്പർ ടി എ ഷരീഫ്, യൂത്ത് ലീഗ് നേതാവ് റഷീദ് റെഡ് ക്ലബ് തുടങ്ങിയവർ സംബന്ധിച്ചു.