Read Time:1 Minute, 22 Second
ബന്തിയോട്: അപകട ഭീഷണിയിൽ കൊക്കച്ചാൽ നിവാസികൾ, അധികൃതർ മൗനം നടിക്കുന്നു. ഒരാഴ്ച മുമ്പ് ബി.സി റോഡ് ഡബിൾഗേറ്റിൽ മരങ്ങൾ മറിഞ്ഞു വീണ് വൈദ്യുതി ലൈൻ പൊട്ടുകയും, ഇലക്ട്രിക് പോസ്റ്റ് നിലം പതിയാനായ നിലയിലാവുകയും ചെയ്തിരുന്നു.
വൈദ്യുതി പുന:സ്ഥാപിച്ചതല്ലാതെ ലൈനുകൾ വലിഞ്ഞു മുറുകിയതിനാൽ
കൊക്കച്ചാൽ ജംങ്ഷനിൽ റോഡരികിൽ HT ലൈനുകൾ വഹിക്കുന്ന പോസ്റ്റ് ദിവസങ്ങളായി ചരിഞ്ഞു നിൽക്ക്കുന്ന കാഴ്ചയാണ് ഇപ്പൊഴുമുള്ളത്.
ഇത് കാരണം ലൈനുകൾ വലിഞ്ഞു മുറുകി ഏത് നിമിഷവും പൊട്ടിവീഴാനുളള അവസ്ഥയിലാണിപ്പോൾ.
നിരവധി വാഹനങ്ങളാണ്
ഇതിനരികിലൂടെ കടന്നുപോകുന്നത്.
ഒരു ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് KSEB ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന്
നാട്ടുകാർ ആവശ്യപ്പെട്ടു.
പലപ്രാവശ്യം ഉപ്പള വൈദ്യുതി സെക്ഷനിൽ സൂചിപ്പിച്ചെങ്കിലും അധികൃതർ മൗനം തുടരുന്നു.


