കാസർകോട് : സച്ചാർ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക – പിന്നോക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് കാസർകോട് മുനിസിപ്പൽ മുസ്ലിം യൂത്ത് കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രധിഷേധ സംഗമം കാസർകോട് ജില്ല മുസ്ലിം ലീഗ് അധ്യക്ഷൻ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
തളങ്കര ഹകീം അജ്മൽ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സഹീർ ആസിഫ്, എസ് കെ എസ് എസ് എഫ് ജില്ല ഓർഗനൈസിംങ്ങ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, എം എസ് എം ജില്ല സെക്രട്ടറി അബ്ദുല്ല ഫർഹാൻ, സൊളിഡാരിറ്റി പ്രതിനിധി യൂസുഫ് ചെമ്പിരിക്ക, ഐ എസ് എം മാർക്കസ്സു ദഅവ പ്രധിനിധി അബ്ദുൽ ലത്തീഫ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, അബ്ദുൽ സലാം മൗലവി, നൗഫൽ തായൽ, ജലീൽ തുരുത്തി, അനസ്, റഷീദ് ഗസ്സാലി നഗർ, മുസ്സമിൽ ഫിർദൗസ് നഗർ, അനസ് കണ്ടത്തിൽ, ബഷീർ കടവത്ത്, ഇക്ബാൽ ബാങ്കോട്, അമീൻ തെരുവത്ത്, റിഷാദ് പള്ളം, സിദീഖ് ബെദിര ഹബീബ് ടി കെ തുരുത്തി, നവാസ് തുരുത്തി, തുടങ്ങിയവർ പ്രസംഗിച്ചു. അഷ്ഫാഖ് അബൂബക്കർ തുരുത്തി സ്വാഗതവും ഫിറോസ് അടുക്കത്ത്ബയൽ നന്ദിയും പറഞ്ഞു.
സച്ചാർ കമ്മീഷൻ ശുപാർശ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് മുനിസിപ്പൽ മുസ്ലിം യൂത്ത് കോർഡിനേഷൻ കമ്മിറ്റി പ്രധിഷേധ സംഗമം സംഘടിപ്പിച്ചു
Read Time:1 Minute, 50 Second


