ഉപ്പള: സച്ചാർ റിപ്പോർട്ട് തകിടം മറിച്ച് മുസ്ലിം ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് കോർഡിനേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ മുമ്പിൽ നടത്തിയ സംഗമം കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം ബി യൂസിഫ് ഹാജി ബന്ദിയോട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ അപ്പോളൊ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗയുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, മണ്ഡലം ജനറൽ സെക്രട്ടറി ബി എം മുസ്തഫ,സെക്രട്ടറി നൗഫൽ ന്യൂ യോർക്ക്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് റെഡ് ക്ലബ്ബ്, സമീർ ഉപ്പള, റഫീഖ് ബേക്കൂർ, ആസിഫ് മുട്ടം, സൂപ്പി ബന്ദിയോട്, റഹിം പള്ളം വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു മൊയ്‌ദീൻ അഫ്രീദ് അസ്‌ഹരി ( എസ് കെ എസ് എസ് എഫ് ) മുഹമ്മദ് ഹനീഫ ഉപ്പള ( കെ എൻ എം )തുടങ്ങിയവർ സംബന്ധിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PY ആസിഫ് ഉപ്പള സ്വാഗതവും ട്രഷറർ ഫാറൂഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.

സച്ചാർ റിപ്പോർട്ട് തകിടം മറിച്ച് മുസ്ലിം ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് കോർഡിനേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Read Time:1 Minute, 45 Second